ബം​ഗ​ളൂ​രു: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ലയി​ൽ. ബം​ഗ​ളൂ​രു ആ​ർ​എം​വി സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ലാ​ണ് സം​ഭ​വം.

അ​നൂ​പ് കു​മാ​ർ (38), ഭാ​ര്യ രാ​ഖി (35) ഇ​വ​രു​ടെ അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള മ​ക്ക​ളെ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ​ക​ണ്ടെ​ത്തി​യ​ത്. അ​ല​ഹ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ.

ബം​ഗ​ളൂ​രു​വി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നൂ​പ് കു​മാ​ർ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.