ബൈക്കിൽ കഞ്ചാവുമായി വരുന്നതിനിടെ യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ
Monday, January 6, 2025 9:26 PM IST
കൽപ്പറ്റ: ബൈക്കിൽ കഞ്ചാവുമായി വരുന്നതിനിടെ യുവാക്കൾ പിടിയിൽ. പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശി ശ്യാംമോഹൻ (22), പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശി അജിത്ത് (25) എന്നിവരാണ് പിടിയിലായത്.
1.714 കിലോഗ്രാം കഞ്ചാവും അത് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച ബൈക്കും എക്സൈസ് പിടിച്ചെടുത്തു. ബൈക്കിൽ കഞ്ചാവുമായി വരുന്നതിനിടെ ഇവർ എക്സൈസിന്റെ മുന്നിൽ പെടുകയായിരുന്നു.
അസ്വഭാവികത തോന്നിയ എക്സൈസ് സംഘം ഇവരുടെ വാഹനം പരിശോധിക്കുകയായിരുന്നു. രണ്ട് പേരെയും സ്ഥലത്തു വെച്ചു തന്നെ എക്സൈസ് അറസ്റ്റ് ചെയ്തു.