കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം: നിലന്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുപൊളിച്ചു
Sunday, January 5, 2025 12:54 PM IST
മലപ്പുറം: നിലന്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചുപൊളിച്ചു. മലപ്പുറത്ത് കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധച്ചായിരുന്നു ഓഫീസ് തകർത്തത്. പി.വി. അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മലപ്പുറം കരുളായിലുണ്ടായ സംഭവത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. മണിയുടെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചെന്നും അൻവർ ആരോപിച്ചു. ശനിയാഴ്ച രാത്രി ഏഴിനാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.
ഉള്‍വനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് കോളനിയിൽ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.