മുഖ്യമന്ത്രിസ്ഥാന ചർച്ച അനാവശ്യമെന്ന് എം.എം. ഹസൻ
Sunday, January 5, 2025 12:28 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാന ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇത്. പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും ഹസൻ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.