ഉത്തരേന്ത്യയിൽ ശക്തമായ മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകുന്നു
Sunday, January 5, 2025 10:53 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ശക്തമായ മൂടൽമഞ്ഞ് റോഡ്, റെയിൽ, വ്യോമഗതാഗതങ്ങളെ ഇന്നും ബാധിച്ചു.
ഡൽഹിയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകി. നിരവധി ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ വേഗത തെക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 8-10 കിലോമീറ്റർ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ചണ്ഡീഗഡ്, അമൃത്സർ, ജയ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതുക്കിയ വിമാനവിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈനുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.