കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും. ഈ ​ച​ര്‍​ച്ച അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത്. സ​മ​സ്ത​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ച​ര്‍​ച്ച​യാ​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യും കോ​ണ്‍​ഗ്ര​സി​ന് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി ആ​സ്ഥാ​ന​ത്ത് പോ​യ ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​മാ അ​ത്തെ ഇ​സ്ലാ​മി വ​ര്‍​ഗീ​യ സം​ഘ​ട​ന​യാ​ണോ​യെ​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കേ​ണ്ട ആ​ള​ല്ല താ​നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.