സി​ഡ്നി: ബോ​ർ​ഡ​ർ - ഗ​വാ​സ്ക​ർ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ അ​ഞ്ചാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യാ​യ്ക്ക് 162 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം.

141/6 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 157 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ നാ​ലു റ​ൺ​സ് ലീ​ഡു നേ​ടി​യി​രു​ന്നു. 61 റ​ൺ​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്താ​ണ് ടോ​പ് സ്കോ​റ​ർ.

ആ​റു​വി​ക്ക​റ്റ് നേ​ടി​യ ബോ​ല​ണ്ടാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ക​മ്മി​ൻ​സ് മൂ​ന്നും വെ​ബ്സ്റ്റ​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. അ​ഞ്ചു ടെ​സ്റ്റു​ക​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ 2-1 മു​ന്നി​ലാ​ണ്.