തൃപ്പൂണിത്തുറയിൽ അടച്ചിട്ട വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Saturday, January 4, 2025 10:02 PM IST
കൊച്ചി: അടച്ചിട്ട വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷന് സമീപം ആണ് സംഭവം.
പുന്നവയലിൽ വീട്ടിൽ ജീവൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറയിലെ വീട്ടിൽ ജീവൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീട്ടിൽ രണ്ടു ദിവസമായി ഇയാളെ കണ്ടിരുന്നില്ല.
തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോളാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി പൂട്ട് തകർത്ത് അകത്ത് കയറിയപ്പോളാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.