തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു
Friday, January 3, 2025 11:50 AM IST
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. സിഎന്‍ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. തീ ഉയര്‍ന്നപ്പോള്‍ തന്നെ ഇറങ്ങി ഓടിയതിനാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.