ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; മധ്യവയസ്കന് 130 വർഷം കഠിന തടവ്
Thursday, January 2, 2025 11:53 PM IST
തൃശൂർ: ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 130 വർഷം കഠിന തടവ്. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവൻ (52) നെയാണ് കോടതി ശിക്ഷിച്ചത്.
തടവിനു പുറമേ 8,75,000 രൂപ പിഴയും ശിക്ഷയായി കോടതി വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.
ചാവക്കാട് അതിവേഗ സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത 10 വയസുകാരനെയും കൂട്ടുകാരനെയുമാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.