കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; പിന്തുടർന്ന് രക്ഷപ്പെടുത്തി മാതാപിതാക്കൾ
Thursday, January 2, 2025 8:25 PM IST
കോഴിക്കോട്: കൺമുന്നിൽനിന്ന് തട്ടിക്കൊണ്ടു പോയ മകളെ സാഹസികമായി രക്ഷപ്പെടുത്തി മാതാപിതാക്കൾ. ഇന്ന് ഉച്ചയോടെ കുറ്റ്യാടി അകത്തട്ട് ആണ് സംഭവം.
ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതമാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് മാതാപിതാക്കൾ സുഹൃത്തിന്റെ കാറിൽ ഇയാളെ പിന്തുടർന്ന് മകളെ മോചിപ്പിക്കുകയായിരുന്നു.
കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മാതാപിതാക്കൾ. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യംചെയ്യും.