കൊ​ല്ലം: ഇ​ട​പാ​ടു​ക​ളി​ല്‍ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡി​ട്ട് യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ര്‍​ഫേ​സ് (യു​പി ഐ). ​ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ 16.73 ബി​ല്യ​ണ്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യാ​ണ് റി​ക്കോ​ഡ് നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​ട​പാ​ടു​ക​ളി​ല്‍ ന​വം​ബ​ർ മാ​സ​ത്തി​നേ​ക്കാ​ൾ എ​ട്ട് ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ല്‍ പേ​യ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ന്‍​പി​സി​ഐ) ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത് യു​പി​ഐ പേ​യ്മെ​ന്‍റ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​ത് 2016 ഏ​പ്രി​ലി​ലാ​ണ്. അ​തി​ന് ശേ​ഷം ഇ​ട​പാ​ടു​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ 21.55 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് യു​പി​ഐ​യി​ലൂ​ടെ ന​ട​ന്ന​ത്. ഡി​സം​ബ​റി​ല്‍ 23.25 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു.

ചെ​റി​യ തു​ക​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ കൂ​ടു​ത​ൽ ന​ട​ത്തി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. യു​പി​ഐ​യു​ടെ ഡി​സം​ബ​റി​ലെ പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ള്‍ ന​വം​ബ​റി​ലെ 51 കോ​ടി​യി​ല്‍ നി​ന്ന് 54 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു.

പ്ര​തി​ദി​ന ഇ​ട​പാ​ട് മൂ​ല്യ​വും ന​വം​ബ​റി​ലെ 71,840 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 74,990 കോ​ടി രൂ​പ​യാ​യി. 2023 ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 39 ശ​ത​മാ​നം വ​ള​ര്‍​ച്ച​യും ഇ​ട​പാ​ട് മൂ​ല്യ​ത്തി​ല്‍ 28 ശ​ത​മാ​നം വ​ര്‍​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി.

2023-ല്‍ 118 ​ബി​ല്യ​ണ്‍ ആ​യി​രു​ന്നു ഇ​ട​പാ​ടു​ക​ള്‍. 2024-ല്‍ 172 ​ബി​ല്യ​ണ്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു. 46 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 247 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന​ത്. ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യ​ത്തി​ല്‍ 2023-നെ​ക്കാ​ൾ 35 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​റി​ലെ ക​ണ​ക്കു​ക​ള്‍ വ​രു​ന്ന​തി​ന് മു​മ്പ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്. 23.5 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 16.58 ബി​ല്യ​ണ്‍ ഇ​ട​പാ​ടു​ക​ളാ​ണ് ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.