ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
Thursday, January 2, 2025 3:45 PM IST
പത്തനംതിട്ട: ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. 18 പേരടങ്ങുന്ന തീർഥാടകസംഘം ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വലിയ ഗർത്തമുള്ള ഭാഗത്തേയ്ക്ക് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിൽക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.