കൊച്ചിൻ കാർണിവലിലെ ആഘോഷ പരിപാടികൾ റദ്ദാക്കി
Saturday, December 28, 2024 7:45 PM IST
കൊച്ചി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനോടുള്ള ആദര സൂചകമായി കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്.
ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി. എന്നാൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക.
കൊച്ചിൻ കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.