പെരിയ കേസില്‍ സിപിഎമ്മിന് ബന്ധമില്ല: ടി.പി.രാമകൃഷ്ണന്
Saturday, December 28, 2024 4:26 PM IST
കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കേസുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ടി.പി.ചന്ദ്രശേഖരൻ വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല. പെരിയ ഇരട്ട കൊലപാതകം സംസ്ഥാന വിഷയമല്ല. കാസർഗോട്ടെ ഒരു വിഷയമാണ്.
സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകം പോലും കേരളത്തിൽ നടന്നിട്ടില്ല. പ്രാദേശികമായി നടന്നിട്ടുണ്ടെങ്കിൽ, അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.