പെരിയ കേസ് സിപിഎമ്മിനെതിരേ തിരിക്കാന്‍ ശ്രമിച്ചു: ഇ.പി.ജയരാജന്
Saturday, December 28, 2024 4:00 PM IST
തിരുവനന്തപുരം: പെരിയ കേസിലെ വിധിയില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇ.പി പ്രതികരിച്ചു.
കേസ് സിപിഎമ്മിനെതിരേ തിരിച്ചുവിടാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് സിബിഐ അന്വേഷണം ഉള്‍പ്പെടെ നടന്നത്.
സിപിഎം ഒരിക്കലും അക്രമത്തെയോ കൊലപാതകത്തെയോ പ്രോത്സാഹിപ്പിച്ചിട്ടില്ല. നിരവധി കൊലപാതകങ്ങള്‍ നടത്തിയ പാരമ്പര്യമുള്ളത് കോണ്‍ഗ്രസിനാണ്.
പെരിയ കേസില്‍ ഇപ്പോള്‍ വന്നത് അന്തിമ വിധിയല്ല. സിപിഎം പ്രവര്‍ത്തകരുടെ നിരപരാധിത്വം നിയമത്തിന്റെ മുന്നില്‍ തെളിയിക്കുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.