ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Saturday, December 28, 2024 3:13 PM IST
പത്തനംതിട്ട: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി തലയിൽ കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് മരിച്ചു. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (50) ആണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവിലാണ് അപകടം. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്റെ പിൻചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടി. തുടർന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.