തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ളു​ടെ വേ​ല​ക​ളു​ടെ വെ​ടി​ക്കെ​ട്ട് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. അ​ടു​ത്ത മാ​സം മൂ​ന്നി​ന് പാ​റ​മേ​ക്കാ​വി​ന്‍റെ​യും അ​ഞ്ചി​ന് തി​രു​വ​മ്പാ​ടി​യു​ടെ​യും വേ​ല ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

പു​തി​യ കേ​ന്ദ്ര സ്‌​ഫോ​ട​ക വ​സ്തു ച​ട്ട നി​യ​മ​പ്ര​കാ​രം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത വി​ധം വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തി​നു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന പു​ര​യും വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന സ്ഥ​ല​വും ത​മ്മി​ൽ 78 മീ​റ്റ​ർ മാ​ത്ര​മാ​ണ് ദൂ​ര​മെ​ന്ന​താ​ണ് അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കാ​ര​ണം. പു​തി​യ നി​യ​മ​പ്ര​കാ​രം 200 മീ​റ്റ​ർ ദൂ​ര​മാ​ണ് വേ​ണ്ട​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ദേ​വ​സ്വ​ങ്ങ​ളു​ടെ അ​പേ​ക്ഷ ക​ള​ക്ട​ർ നി​ഷേ​ധി​ച്ച​ത്.