കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള ബ​സ് വീ​ണ്ടും നി​ര​ത്തി​ലേ​ക്ക്. രൂ​പ​മാ​റ്റം വ​രു​ത്തി​യ ബ​സ് ബം​ഗ​ളൂരു​വി​ൽ നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​ച്ചു. കോ​ഴി​ക്കോ​ട് - ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും.

ബ​സി​ൽ പ​തി​നൊ​ന്ന് സീ​റ്റു​ക​ൾ അ​ധി​ക​മാ​യി ഘ​ടി​പ്പി​ച്ചു. ഇ​തോ​ടെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 37 ആ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​സ്ക​ലേ​റ്റ​ർ, പി​ൻ ഡോ​ർ എ​ന്നി​വ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​ഭാ​ഗ​ത്ത് മാ​ത്ര​മാ​കും ഡോ​ർ ഉ​ണ്ടാ​വു​ക. ശൗ​ചാ​ല​യം ബ​സി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ 1280 രൂ​പ ആ​യി​രു​ന്നു ബ​സ് നി​ര​ക്ക്. വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് യാ​ത്ര​യി​ൽ 930 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്.