തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Friday, December 27, 2024 9:07 AM IST
കൊച്ചി: എറണാകുളം അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയിൽ നിന്നു കാലടിയിലേക്കുള്ള വഴിയിൽ വളവിലാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ട്രാവലർ അങ്കമാലിയിൽനിന്നു കാലടിയിലേക്കു പോകുകയായിരുന്ന തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന കാറ്ററിംഗ് ഉടമകളായ 19 സ്ത്രീകൾക്കും അപകടത്തിൽ പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.