കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; അഞ്ചുപേർ കസ്റ്റഡിയിൽ
Wednesday, December 25, 2024 10:35 AM IST
പത്തനംതിട്ട: തിരുവല്ലയിൽ കാരൾ സംഘത്തിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ചുപേർ കസ്റ്റഡിയിൽ. ലഹരിക്കടിമകളായ സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പോലീസ് പറഞ്ഞു.
തിരുവല്ല കുമ്പനാട്ട് പുലർച്ചെ രണ്ടോടെയാണ് സംഭവം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കുമ്പനാട്ട് എക്സോഡസ് പള്ളിയിലെ കാരൾ സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
പത്തിൽ അധികം വരുന്ന സാമൂഹികവിരുദ്ധർ കാരണങ്ങളൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് കാരൾ സംഘം പറഞ്ഞു.