തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ബി​ഹാ​റി​ലേ​യ്ക്ക് മാ​റ്റി.​രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലെ​ക​ർ ആ​ണ് പു​തി​യ കേ​ര​ള ഗ​വ​ർ​ണ​ർ.

സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന​തി​ടെ​യാ​ണ് മാ​റ്റം. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

നി​ല​വി​ലെ ബീ​ഹാ​ർ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക​റെ കേ​ര​ള ഗ​വ​ർ​ണ​റാ​യും നി​യ​മി​ച്ചു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ ബ​ല്ല മ​ണി​പ്പു​ർ ഗ​വ​ർ​ണ​റാ​കും.