കോ​ട്ട​യം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ മൊഴിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ രജിസ്റ്റർ ചെയ്ത ആ​ദ്യ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

മേ​ക്ക​പ്പ് മാ​നേ​ജ​ർ സ​ജീ​വി​നെ​തി​രെ കൊ​ല്ലം സ്വ​ദേ​ശി​യാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ന​ൽ​കി​യ പ​രാ​തി​യാ​ണ് കോ​ട്ട​യം പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. 2013ൽ ​പൊ​ൻ​കു​ന്ന​ത്തെ ഷൂ​ട്ടിംഗ് ലൊ​ക്കേ​ഷ​നി​ൽ​വ​ച്ച് സ​ജീ​വ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു കേ​സ്.

അ​തേ​സ​മ​യം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് രൂ​പീ​ക​രി​ച്ച​ത്. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ നേ​തൃ​ത്വം ന​ൽ​കും. ര​ണ്ട് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രും ബെ​ഞ്ചി​ലു​ണ്ടാ​കും.