വ​ഡോ​ദ​ര: വി​ന്‍റീ​സ് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബാ​റ്റേ​ന്തി​യ ഇ​ന്ത്യ​ൻ പ​ട ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 314 റ​ൺ​സ് എ​ടു​ത്തു.

സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും പ്ര​തി​ക റൗ​ളി​ന്‍റെ​യും ഹാ​ർ​ളീ​ൻ ഡി​യോ​ളി​ന്‍റെ​യും സ്കോ​റു​ക​ളാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 102 പ​ന്തി​ൽ 13 ഫോ​ർ ഉ​ൾ​പ്പെ​ടെ 91 റ​ൺ​സ് സ്മൃ​തി അ​ടി​ച്ചു​കൂ​ട്ടി.

പി​ന്നാ​ലെ​യെ​ത്തി​യ പ്ര​തി​ക 69 പ​ന്തി​ൽ 40 ഉം ​ഹാ​ർ​ളീ​ൻ 50 പ​ന്തി​ൽ 44 റ​ൺ​സും കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് ക്യാ​പ​റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ 23 പ​ന്തി​ൽ 34 റ​ൺ​സ് എ​ടു​ത്തു.

തു​ട​ർ​ന്ന് റി​ച്ച ഘോ​ഷ് 13 പ​ന്തി​ൽ 26 റ​ൺ​സ്, ജ​മീ​മ റോ​ഡ്റി​ഗ​സ് 19 പ​ന്തി​ൽ 31 റ​ണ്ഡ​സ്, ദീ​പ്തി ശ​ർ​മ 12 പ​ന്തി​ൽ 14 റ​ൺ​സ്, സൈ​മ താ​ക്കോ​ർ ര​ണ്ട് പ​ന്തി​ൽ നാ​ല് റ​ൺ​സ്, ടൈ​റ്റ​സ് സാ​ധു അ​ഞ്ച് പ​ന്തി​ൽ നാ​ല് റ​ൺ​സ്, പ്രി​യ മി​ർ​ഷ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ്കോ​ർ.