കാസര്‍ഗോഡ് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗം
Sunday, December 22, 2024 12:45 PM IST
പടന്നക്കാട്: കാസർഗോട്ടു നിന്ന് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ എം.ബി.ഷാദ് ഷെയ്ഖ് ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ അന്‍സാറുള്ള ബംഗ്ലായുടെ സജീവ പ്രവര്‍ത്തകനാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍ഗോഡ് പടന്നക്കാട്ടു നിന്ന് ആസാം പോലീസിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിനുശേഷമാണ് കാസര്‍ഗോഡ് പോലീസിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ആസാമില്‍ നിരവധി ബോംബ് സ്ഫോടനക്കേസുകളിലടക്കം ഇയാള്‍ പ്രതിയാണ്. കെട്ടിട നിര്‍മാണത്തൊഴിലാളി എന്ന വ്യാജേനയാണ് ഷാദ് ഷെയ്ഖ് കാസർഗോട്ടെത്തിയത്. 2018 മുതല്‍ ഇയാള്‍ കാസര്‍ഗോഡു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉദുമ, കാസര്‍ഗോഡ് ടൗണ്‍, പടന്നക്കാട് മേഖലകളിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.