ക​ണ്ണൂ​ർ: റോ​ഡ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഒ​രു സ്ഥ​ല​ത്ത് നാ​ലു​മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​ച്ച്. നാ​ഗ​രാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ്. നാ​ലു​മ​ണി​ക്കൂ​റി​നു ശേ​ഷം മാ​ത്ര​മേ അ​ടു​ത്ത നാ​ലു​മ​ണി​ക്കൂ​ർ മ​റ്റൊ​രു സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പാ​ടു​ള്ളൂ. പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലെ​ല്ലാം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു.

ഡി​സം​ബ​ർ 31ന് ​രാ​ത്രി എ​ട്ടു​മു​ത​ൽ ഒ​ന്നി​ന് പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ ഒ​രു ജി​ല്ല​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ അ​ഞ്ച് സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. പു​ല​ർ​ച്ചെ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ഒ​രു സ്ക്വാ​ഡും ഉ​ണ്ടാ​ക​ണം.

ഓ​രോ താ​ലൂ​ക്കി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന് അ​ത​തു പ​രി​ധി​യി​ലു​ള്ള ആ​ർ​ടി ഓ​ഫീ​സ്, സ​ബ് ആ​ർ​ഡി ഓ​ഫീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ശോ​ധ​ന​യ​ക്ക് ഉ​ൾ​പ്പെ​ടു​ത്താം. ന​ന്പ​ർ പ്ലേ​റ്റ് മ​റ​യ്ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഫോ​ട്ടോ​യും മാ​ല​യും വ​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് വെ​കി​പ്പി​ക്ക​രു​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​നു​ള​ള വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും കു​റ​വു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ശേ​ഖ​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.