ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു
Sunday, December 15, 2024 2:24 PM IST
ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്റെ ശിഖരത്തിനാണ് തീപിടിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. ആഴിയിൽ നിന്നും ആളിക്കത്തിയ തീ ആൽമരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു.
സംഭവം കണ്ട പോലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് ആൽമരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർഥാടകരെ സുരക്ഷിതമായി മാറ്റി. ഉടൻ അഗ്നിശമനസേന ഉദ്യോഗസ്ഥർ തീയണച്ചു.