ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
Sunday, December 15, 2024 12:40 PM IST
എരുമേലി: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ മടങ്ങിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപെട്ടത്.
ബംഗളൂരു സ്വദേശികളായ മണികണ്ഠൻ, തൃപ്പണ്ണൻ, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രെവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.