കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ല്‍ റോ​ഡ് ത​ട​ഞ്ഞ് സി​പി​എം സ​മ്മേ​ള​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. റോ​ഡ് ത​ട​ഞ്ഞ് സ്‌​റ്റേ​ജ് കെ​ട്ടു​ന്ന​ത് പോ​ലീ​സി​ന് ത​ട​യാ​മാ​യി​രു​ന്നു. ലാ​ഘ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട കേ​സ​ല്ല ഇ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍​വ​ച്ച് നി​യ​മ​ലം​ഘ​നം ക​ണ്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന​ങ്ങി​യി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വ​ഞ്ചി​യൂ​ര്‍ എ​സ്എ​ച്ച്ഒ ഇ​ന്ന് കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടും സ്റ്റേ​ജ് അ​വി​ടെ​നി​ന്ന് മാ​റ്റാ​ന്‍ എ​ന്തു​കൊ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​സ്എ​ച്ച്ഒ​യോ​ട് കോ​ട​തി ചോ​ദി​ച്ചു. സ​മ​ര​ത്തി​ന്‍റെ ക​ണ്‍​വീ​ന​റോ​ട് ഇ​ക്കാ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ അ​നു​സ​രി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തി​രു​ന്ന​തെ​ന്നും എ​സ്എ​ച്ച്ഒ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​സി​ല്‍ നി​ല​വി​ല്‍ എ​ടു​ത്ത എ​ഫ്‌​ഐ​ആ​ര്‍ പ​ര്യാ​പ്ത​ല്ലെന്ന് കോടതി പറഞ്ഞു. സ്റ്റേ​ജി​ല്‍ ഇ​രു​ന്ന എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ക്കണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.