ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്‌​സ​ഭ, നി​യ​മ​സ​ഭ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ച് ന​ട​ത്താ​നു​ള്ള ‘ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ബി​ല്ലു​ക​ൾ വെ​ള്ളി​യാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കും.

നി​ല​വി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ളി​ലെ​ല്ലാം ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ ഒ​റ്റ നി​യ​മം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ബി​ല്ലാ​കും അ​വ​ത​രി​പ്പി​ക്കു​ക. 2029 ഓ​ടെ രാ​ജ്യ​ത്ത് നി​യ​മ​സ​ഭ, പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​റ്റ​ത്ത​വ​ണ​യാ​ക്കാ​നാ​ണ് ബി​ല്ലി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

‘ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യെ ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ടി​ക്ക​ടി തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​ക്ക് വി​ഘാ​ത​മാ​കു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ലോ​ക്‌​സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തും. തു​ട​ർ​ന്ന് നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​റ്റ​യ​ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ഈ​കാ​ര്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച് സ​മി​തി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ബി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ആ​റ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളെ​ങ്കി​ലും വേ​ണ്ടി​വ​രും. കൂ​ടാ​തെ പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​വും ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ൽ ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​വു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ അ​ത്യാ​വ​ശ്യ​മാ​ണ്.