തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ന​ഗ്‌​ന​മാ​യി ലം​ഘി​ച്ച് സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ബീ​ച്ച് റോ​ഡി​ല്‍ റീ​ല്‍​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ വീ​ഡി​യോ​ഗ്രാ​ഫ​ര്‍ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് നാ​ല് ആ​ഴ്ച്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ മ​ത്സ​ര​ഓ​ട്ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പു​റ​മേ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ജ​നു​വ​രി 30ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ഗ​വ.​ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും.