സിപിഎം വിട്ട മധു മുല്ലശേരിയും മകനും ബിജെപിയില്‍; അംഗത്വം നല്കി കെ. സുരേന്ദ്രൻ
Wednesday, December 4, 2024 1:57 PM IST
തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശേരിയും ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇരുവർക്കും അംഗത്വം നല്കി.
സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. പിണറായി വിജയന്റെ കാലത്തുതന്നെ ഉദകക്രിയ നടക്കും. പല ജില്ലകളിൽ നിന്നായി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെക്കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്നും എല്ലാം പിന്നാലെ അറിയിക്കുമെന്നും മധു മുല്ലശേരി പറഞ്ഞു.