കെപിസിസിയിൽ സന്ദീപ് വാര്യര്‍ക്ക് ഉജ്ജ്വല സ്വീകരണം
Wednesday, December 4, 2024 1:32 PM IST
തിരുവനന്തപുരം: സന്ദീപ് വാര്യർക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്കി. കെപിസിസി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.
പിസിസി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന് ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും സന്ദീപ് വാര്യര്‍ പങ്കെടുത്തു.
ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍നിന്നും പുറത്തുവന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.