മാസപ്പടി കേസ്; രണ്ടാഴ്ചക്കകം എസ്എഫ്ഐഒ റിപ്പോർട്ട് നൽകും
Tuesday, December 3, 2024 9:12 PM IST
ന്യൂഡൽഹി: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കം 20 പേരുടെ മൊഴി എടുത്തു. സിഎംആർഎല്ലിന്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാംഗ്മൂലത്തിൽ ആവശ്യപ്പെടുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്നതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്ന് എസ്എഫ്ഐഒ വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റിൽമെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.