വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
Thursday, November 28, 2024 1:40 PM IST
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർമാരെ നിയമിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി വിധിക്കായി ഒരു മാസം വരെ കാത്തിരുന്നു. അതിനുശേഷമാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
അധികാരപരിധിയിൽ നിന്നാണ് കാര്യങ്ങൾ ചെയ്യുന്നത് . വിസി നിയമനത്തിൽ തനിക്ക് പൂർണ അധികാരം ഉണ്ടെന്നാണ് കോടതി വിധി.
മന്ത്രിയുമായി താൻ ഇപ്പോൾ തർക്കിക്കാനില്ല. സർക്കാരിന് എതിരഭിപ്രായം ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചോട്ടെയെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണറുടെ ഉത്തരവിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി പ്രഫസർ കെ. ശിവപ്രസാദും, ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസ തോമസും ചുമതല ഏറ്റെടുത്തു.