തൃ​ശൂ​ർ: ആ​മ്പ​ക്കാ​ട് പോ​ലീ​സ് ജീ​പ്പി​ന് മു​ക​ളി​ല്‍ ക​യ​റി​നി​ന്ന് യു​വാ​വി​ന്‍റെ പ​രാ​ക്ര​മം. കഴിഞ്ഞ ദിവസം പ​ള്ളി​പ്പെ​രു​നാ​ളി​നി​ടെ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം തീ​ര്‍​ക്കാ​ന്‍ പോ​ലീ​സെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ജീ​പ്പി​ന് മു​ക​ളി​ല്‍ ക​യ​റി​ത് ത​ട​യാ​നെ​ത്തി​യ പോ​ലീ​സി​നെ​യും യു​വാ​ക്ക​ള്‍ ആ​ക്ര​മി​ച്ചു.

പു​ഴ​യ്ക്ക​ല്‍ സ്വ​ദേ​ശി ആ​ബി​ദാ​ണ് ജീ​പ്പി​ന് മു​ക​ളി​ല്‍ ക​യ​റി നി​ന്ന് പ​രാ​ക്ര​മം കാ​ണി​ച്ച​ത്. ത​ട​യാ​നെ​ത്തി​യ എ​സ്ഐ ഫ​യാ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗോ​കു​ല്‍, സോ​ള​മ​ന്‍ എ​ന്നി​വ​രെ​യും ആ​ബി​ദ് ആ​ക്ര​മി​ച്ചു.

പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ല്‍ ആ​ബി​ദി​നു പുറമേ സ​ഹോ​ദ​ര​ന്‍ അ​ജി​ത്ത്, സു​ഹൃ​ത്തു​ക്ക​ളാ​യ ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി ധ​ര​ന്‍, കു​ന്ന​ത്ത​ങ്ങാ​ടി സ്വ​ദേ​ശി എ​ഡ്വി​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെയും അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻഡ് ചെ​യ്തു. പ​ള്ളി​പ്പെ​രു​ന്നാ​ളി​നി​ടെ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കി​യ​തി​ന് പ​തി​ന​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​മു​ണ്ട്.