തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ രാജിവച്ചു
Monday, November 25, 2024 12:34 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ നാന പഠോളെ രാജിവച്ചു. എന്നാല്‍ നാന പഠോളെയ്ക്ക് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ഇതുവരെ സാധിച്ചില്ലെന്നും ഹൈക്കമാന്‍ഡ് പഠോളെയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് കനത്ത തോല്‍വിയാണ് നേരിട്ടത്. 49 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു.
നാന പഠോളെ മത്സരിച്ച സകോലി മണ്ഡലത്തിൽ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ജയിച്ച് കയറിയത്.