കൊ​ച്ചി: കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ ഹൈ​ക്കോ​ട​തി.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടെ​ന്നും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ഈ ​മാ​സം 16 ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടെ​ന്നും നി​ര​വ​ധി ആ​ളു​ക​ള്‍ വോ​ട്ടു​ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി​യെ​ന്നും കാ​ണി​ച്ച് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പ​തി​നൊ​ന്ന് പേ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​മു​ണ്ടാ​യി​ട്ടും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​തെ കാ​ഴ്ച​ക്കാ​രാ​യെ​ന്നും സ​ഹ​ക​ര​ണ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ അ​ട്ടി​മ​റി​ക്ക് കൂ​ട്ടു​നി​ന്നെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ബാ​ങ്ക് ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് വി​ല​ക്കാ​നാ​വി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഹ​ർ​ജി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.