കോ​ട്ട​യം: നി​യു​ക്ത എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പാ​ല​ക്കാ​ട്ടെ മി​ന്നും വി​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് രാ​ഹു​ൽ പു​തു​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, കെ.​സി.​ജോ​സ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ വൈ​കാ​രി​ക അ​ടു​പ്പ​മു​ള്ള​യി​ട​മാ​ണ്. പാ​ല​ക്കാ​ട്ടേ​ത് ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ വോ​ട്ട് വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും എ​സ്ഡി​പി​ഐ​യെ ശ​ക്ത​മാ​യി എ​ന്നും എ​തി​ർ​ത്തി​ട്ടു​ള്ള​ത് ലീ​ഗാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​ത പ​റ​ഞ്ഞു പ​രി​ഹ​സി​ക്ക​രു​ത്.

സ​രി​ന് അ​ന്നും ഇ​ന്നും മ​റു​പ​ടി പ​റ​യു​ന്നി​ല്ല. 2025 ൽ ​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ല​ക്കാ​ട്ടേ​ക്ക് പ്ര​ചാ​ര​ണ​ത്തി​നു പോ​കു​ന്ന​തി​നു മു​ന്പും രാ​ഹു​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ത്തി​യി​രു​ന്നു.

ചാ​ണ്ടി ഉ​മ്മ​ൻ സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ എ​ത്താ​തി​രു​ന്ന​തെ​ന്നും ഇ​ത് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ൽ എ​ത്തി​യ രാ​ഹു​ൽ ചാ​ണ്ടി ഉ​മ്മ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.