കൊ​ച്ചി: മു​ന​മ്പം വി​ഷ​യ​ത്തി​ലെ ഉ​ന്ന​ത​ത​ല യോ​ഗ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്ന നി​ർ​ദേ​ശ​ത്തെ സ​മ​ര​സ​മി​തി ത​ള്ളി.

എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ങ്ങ​ളു​ടെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ൾ ചോ​ദി​ച്ചു. മു​ന​മ്പ​ത്ത് താ​മ​സി​ക്കു​ന്ന പ​ല​രും വി​ല കൊ​ടു​ത്ത് ഭൂ​മി വാ​ങ്ങി​യ​വ​രാ​ണ്. ഇ​നി​യൊ​രു ഉ​ട​മ​സ്ഥാ​വ​കാ​ശം പ​രി​ശോ​ധി​ക്കാ​ൻ ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

നേ​ര​ത്തെ ത​ന്നെ ഉ​ട​മ​സ്ഥാ​വ​കാ​ശം പ​രി​ശോ​ധി​ച്ച​താ​ണ്. ഇ​നി എ​ന്തി​നാ​ണ് വീ​ണ്ടും ഉ​ട​മ​സ്ഥാ​വ​കാ​ശം പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​മ​ര​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണ്.

അ​തി​നാ​ൽ സ​മ​രം ശ​ക്ത​മാ​ക്കും. ത​ങ്ങ​ള്‍​ക്ക് നീ​തി ല​ഭി​ച്ചി​ല്ല. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ര​ണം വ​രെ​യും സ​മ​രം ചെ​യ്യു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു.