ന്യൂ​ഡ​ല്‍​ഹി: പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ പ്ര​ഫ. ഓം​ചേ​രി എ​ന്‍.​എ​ന്‍. പി​ള്ള (100) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഡ​ല്‍​ഹി​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​വി​ത​യും ഗ​ദ്യ​സാ​ഹി​ത്യ​വും നാ​ട​ക​വു​മു​ള്‍​പ്പ​ടെ നി​ര​വ​ധി കൃ​തി​ക​ളു​ടെ ക​ര്‍​ത്താ​വു​മാ​ണ്.

1924-ല്‍ ​വൈ​ക്കം ടി​വി പു​ര​ത്തി​ന​ടു​ത്ത മൂ​ത്തേ​ട​ത്തു​കാ​വി​ൽ പി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ​യും പാ​പ്പി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും ഇ​ള​യ​മ​ക​നാ​യി എ​ന്‍.​എ​ന്‍. പി​ള്ള ജ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം 1951ൽ ​ആ​ണ് ആ​കാ​ശ​വാ​ണി ജീ​വ​ന​ക്കാ​ര​നാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്. 76 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു താ​മ​സം. കേ​ന്ദ്ര, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

സം​ഗീ​ത​ജ്ഞ​ന്‍ ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍റെ സ​ഹോ​ദ​രി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ പ​രേ​ത​യാ​യ ലീ​ലാ ഓം​ചേ​രി​യാ​ണ് ഭാ​ര്യ. മ​ക​ന്‍ എ​സ്.​ഡി. ഓം​ചേ​രി (ശ്രീ​ദീ​പ് ഓം​ചേ​രി). മ​ക​ള്‍ ദീ​പ്തി ഓം​ചേ​രി.

സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് സ​മ്മാ​നം (1952), കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് - നാ​ട​കം (1972), സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ക സ​ഹ​ക​ര​ണ​സം​ഘം അ​വാ​ര്‍​ഡ് (1974), കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്‌​കാ​രം (2010), കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പ്ര​വാ​സി ക​ലാ​ര​ത്നാ അ​വാ​ര്‍​ഡ് (2012), നാ​ട്യ​ഗൃ​ഹ അ​വാ​ര്‍​ഡ് (2014), കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ പ്ര​ഥ​മ കേ​ര​ള പ്ര​ഭാ പു​ര​സ്‌​കാ​രം (2022) എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.