കൊ​ച്ചി: സി​നി​മാ വ്യ​വ​സാ​യ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വു​മ​ൺ ഇ​ൻ സി​നി​മാ കളക്ടീ​വ് (ഡ​ബ്ല്യു​സി​സി) ഹൈ​ക്കോ​ട​തി​യി​ൽ. സ​ർ​ക്കാ​ർ നി​യ​മം വ​രു​ന്ന​തു​വ​രെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ച​ട്ടം ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും ഡ​ബ്ല്യു​സി​സി ആ​വ​ശ്യം ഉ​ന്ന‍​യി​ച്ചു.

ഹേ​മ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഹൈ​ക്കോ​ട​തി സ്‌​പെ​ഷ​ൽ ബെ​ഞ്ചി​ന്‍റെ സി​റ്റിം​ഗ് ന​ട​ന്നി​രു​ന്നു. ഇ​തി​ലാ​ണ് ഡ​ബ്ല്യു​സി​സി ഇ​ട​ക്കാ​ല ച​ട്ടം ആ​വ​ശ്യ​മു​യ​ർ​ത്തി​യ​ത്.

പോ​ഷ് നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മാ മേ​ഖ​ല​യി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പാ​ടാ​ക്കാ​നും കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച ഹേ​മ ക​മ്മി​റ്റി, സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഡ​ബ്ല്യു​സി​സി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2019 ഡി​സം​ബ​റി​ലാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. 2024 ആ​യി​ട്ടും പെ​രു​മാ​റ്റ​ച്ച​ട്ടം രൂ​പീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ലെ വാ​ദം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.