പെർത്ത് ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും
Sunday, November 17, 2024 7:22 PM IST
പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശർമ കളിക്കില്ല. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്നതിനാലാണ് രോഹിത് കളിക്കിറങ്ങാത്തത്.
അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജസ്പ്രിത് ബുമ്ര നയിക്കും. ഡിസംബർ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ രോഹിത്ത് ഉണ്ടാകുമെന്നാണ് വിവരം. പരിശീലനത്തിനിടെ കൈ വിരലിന് പരിക്കേറ്റ ശുഭ്മാൻ ഗില്ലും ഒന്നാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് വിവരം.
ആദ്യ ടെസ്റ്റ് വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് തനിക്ക് നഷ്ടമാകുമെന്ന് രോഹിത് ബിസിസിഐയെയും സെലക്ടർമാരെയും അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുഞ്ഞ് ജനിച്ചതിനാൽ താരം ഓസ്ട്രേലിയയിലേക്ക് പോകുമെന്നും ആദ്യ ടെസ്റ്റ് കളിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നലെയാണ് ഇപ്പോൾ ആദ്യ മത്സരത്തില്‍ രോഹിത് ഉണ്ടാകില്ലെന്ന് വ്യക്തമാകുന്നത്.
ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അതിനിടെ പരിശീലനത്തിനിടെ കൈമുട്ടിന് പരിക്കേറ്റ കെ.എൽ. രാഹുൽ ഇന്ന് വീണ്ടും പരിശീലനത്തിന് ഇറങ്ങി.
പരിക്ക് വെല്ലുവിളിയുയർത്തുന്നതിനാൽ അഭിമന്യുവിനെയും രാഹുലിനെയും കൂടാതെ, ഇന്ത്യൻ എ സക്വാഡിന്റെ ഭാഗമായിരുന്ന ദേവദത്ത് പടിക്കൽ, സായ് സുദർശൻ എന്നിവരോട് ഓസ്ട്രേലിയയിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.