ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. ര​ത്ന​കു​മാ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ര​ത്ന​കു​മാ​രി 16 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജൂ​ബി​ലി ചാ​ക്കോ​യ്ക്ക് ഏ​ഴ് വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ് ര​ത്ന​കു​മാ​രി.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും പി.​പി. ദി​വ്യ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും ദി​വ്യ വി​ട്ടു​നി​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.