കൊ​ച്ചി: കാ​യി​ക മേ​ള​യു​ടെ സ​മാ​പ​നം ന​ട​ക്കു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള സി​ല​ബ​സ് പ്ര​കാ​ര​മു​ള്ള പ്രീ ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കാ​യി​ക മേ​ള​യു​ടെ സ​മാ​പ​നം സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 17 വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് തി​ര​ശീ​ല വീ​ഴു​ന്ന​ത്.

ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 63 പോ​യി​ന്‍റു​മാ​യി ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കി​രീ​ടം ഉ​റ​പ്പി​ച്ചു. 38 പോ​യി​ന്‍റു​ള്ള കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.