രാജന് കൊലക്കേസ്: സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു
Thursday, November 7, 2024 3:11 PM IST
കണ്ണൂര്‍: മണക്കടവിൽ ബിജെപി പ്രവര്ത്തകന് രാജനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. സിപിഎം പ്രവര്‍ത്തകരായിരുന്ന ഏഴ് പേരെയാണ് വെറുതെ വിട്ടത്. തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി.
2014 ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ പാര്‍ട്ടി പരിപാടിക്ക് ശേഷം ജീപ്പില്‍ മടങ്ങുകയായിരുന്ന രാജന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന് ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 14 ന് മരിക്കുകയായിരുന്നു.