കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ക്ക​ട​ത്ത്, വീ​സ കച്ചവടം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട ഏ​ഴ് പേ​രെ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് അ​ല്‍ യൂ​സ​ഫ് അ​ല്‍ സ​ബാ​ഹി​ന്‍റെ നി​ര്‍​ദ്ദേശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ടു കേ​സു​ക​ളി​ലാ​യാ​ണ് ഏ​ഴു​പേ​ര്‍​ പി​ടി​യി​ലാ​യ​ത്. ആ​ദ്യ കേ​സി​ല്‍, സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ചേ​ര്‍​ന്ന് വ​ര്‍​ക്ക് വീ​സ​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യി പ്ര​തി​ക​ള്‍ ആ​ളു​ക​ളി​ല്‍ നി​ന്നും 800 ദി​നാ​ര്‍ മു​ത​ല്‍ 1,300 കു​വൈ​ത്ത് ദി​നാ​ര്‍ വ​രെ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റി​ലെ ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്മെന്‍റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റൊരു കേസിൽ ര​ണ്ടുപേ​ര്‍ പി​ടി​യി​ലാ​യി. വീ​സ ക​ച്ച​വ​ടം, മ​നു​ഷ്യ​ക്ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം. ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​വ​രെ സ​ഹാ​യി​ച്ച​വ​രെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.