കെ.കെ. ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു
Thursday, November 7, 2024 3:13 AM IST
കോഴിക്കോട്: കെ.കെ. ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കോടതി ശിക്ഷ വിധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മെബിൻ തോമസിനെയാണ് ശിക്ഷിച്ചത്.
15,000 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശൈലജയ്ക്കെതിരേ ഇയാൾ അശ്ലീല പരാമർശം നടത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യുഡിഎഫ് സൈബര്‍ വിംഗ് നടത്തിയതെന്ന് ശൈലജ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ പരാതി നല്‍കിയിരുന്നതായും അവർ അറിയിച്ചു.