ആർട്ടിക്കിൾ 370 നെ ചൊല്ലി തർക്കം; ജമ്മു കാഷ്മീർ നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം
Monday, November 4, 2024 10:16 PM IST
ശ്രീനഗർ: ആറ് വർഷത്തിന് ശേഷം ചേർന്ന ജമ്മു കാഷ്മീർ നിയമസഭാ സമ്മേളനത്തിൽ ഭരണ പ്രതിപക്ഷ ബഹളം. ആർട്ടിക്കിൾ 370 നെ ചൊല്ലിയാണ് സഭയിൽ ബഹളമുണ്ടായത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ പിഡിപി പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചർച്ചയാണ് സഭയിൽ ബഹളം സൃഷ്ടിച്ചത്. പ്രമേയത്തെ എതിർത്ത് ബിജെപി രംഗത്തെത്തുകയായിരുന്നു.
വഹീദ് പാറ കൊണ്ടുവന്ന പ്രമേയത്തിനെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി അഭിനന്ദിച്ചു. എന്നാൽ വഹീദ് പാറയുടെ പരാമർശം എടുത്ത് കളയണമെന്നും ഇത് നിയമസഭാ നിയമങ്ങൾക്കെതിരാണെന്നും ബിജെപി ആവശ്യപ്പെട്ടു.