തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷ്. കേ​സി​ലെ മു​ഴു​വ​ൻ സ​ത്യ​ങ്ങ​ളും പോ​ലീ​സി​നോ​ട് പ​റ​യു​മെ​ന്ന് തി​രൂ​ർ സ​തീ​ഷ് പ​റ​ഞ്ഞു.

പ​ണം കൈ​കാ​ര്യം ചെ​യ്ത​തി​ന്‍റെ തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്. ക​ള്ള​പ്പ​ണം കൈ​കാ​ര്യം ചെ​യ്ത​ത് ബി​ജെ​പി മു​ൻ ജി​ല്ലാ ട്ര​ഷ​റ​റാ​ണെ​ന്നും സ​തീ​ഷ് വെ​ളി​പ്പെ​ടു​ത്തി.

കേ​സി​ൽ കു​ഴ​ൽ​പ്പ​ണ​മാ​യി എ​ത്തി​യ​ത് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണെ​ന്ന് സ​തീ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഓ​ഫീ​സി​ലേ​ക്ക് ചാ​ക്കു​കെ​ട്ടു​ക​ളി​ൽ നി​റ​ച്ചാ​യി​രു​ന്നു പ​ണം എ​ത്തി​ച്ചി​രു​ന്ന​ത്.

ധ​ർ​മ്മ​രാ​ജ​ൻ എ​ന്ന വ്യ​ക്തി​യാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​ത്. ധ​ർ​മ്മ​രാ​ജ​ൻ പ​ണ​വു​മാ​യി ജി​ല്ലാ ഓ​ഫീ​സി​ലെ​ത്തു​മ്പോ​ൾ അ​വി​ടെ ‌ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ണ്ടാ​യി​രു​ന്നു.

ധ​ർ​മ്മ​രാ​ജ​ന് മു​റി എ​ടു​ത്തു​കൊ​ടു​ത്ത​ത് താ​നാ​ണ്. പ​ണ​ത്തി​നു കാ​വ​ലി​രു​ന്ന​ത് താ​നാ​ണെ​ന്നും സ​തീ​ഷ് പ​റ​ഞ്ഞു. ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത് തൃ​ശൂ​ർ ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പ്പോ​യ പ​ണ​മാ​ണെ​ന്നും സ​തീ​ഷ് വെളിപ്പെടുത്തിയിരുന്നു.